തിരുവനന്തപുരം:സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലയിലെ സ്വാതന്ത്ര്യ സമര സേനാനികളെയും ഖാദി വസ്ത്രം ശീലമാക്കിയവരെയും ആദരിക്കും.15ന് രാവിലെ 10ന് വഞ്ചിയൂർ ഖാദി ബോർഡ് ആസ്ഥാന ഓഫീസിൽ സംഘടിപ്പിക്കുന്ന 'ഖാദി കസ്റ്റമേഴ്സ് മീറ്റ് 2022' ചടങ്ങിൽ വച്ചാണ് ആദരിക്കുന്നത്. കസ്റ്റമേഴ്സ് മീറ്റ് മുൻ എം.എൽ.എ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.വഞ്ചിയൂർ വാർഡ് കൗൺസിലർ ഗായത്രി ബാബു,പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി,പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്,എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ, ഖാദി ബോർഡ് മെമ്പർ കെ.പി.രണദിവെ,ബോർഡ് സെക്രട്ടറി ഡോക്ടർ കെ.എ.രതീഷ്,ഭരണവിഭാഗം ഡയറക്ടർ കെ.കെ.ചാന്ദിനി എന്നിവർ സംസാരിക്കും. വിവരങ്ങൾക്ക് 9946698961.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |