തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് 17, 24, 31,സെപ്തംബർ 1 ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. ഉച്ചയ്ക്ക് 3.25ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ നാലിന് വേളാങ്കണ്ണിയിലെത്തും. 425രൂപയാണ് നിരക്ക്, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, ഇരണിയൽ,നാഗർകോവിൽ ടൗൺ, വള്ളിയൂർ,തിരുനെൽവേലി,കോവിൽപെട്ടി, സാത്തൂർ,വിരുദുനഗർ,മധുരൈ,ദിണ്ടുഗൽ,തിരുച്ചിറപ്പള്ളി,തഞ്ചാവൂർ, തിരുവാരൂർ,നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.വേളാങ്കണ്ണിയിൽ നിന്ന് 18,25,സെപ്തംബർ 1, 8 ദിവസങ്ങളിൽ രാത്രി 11.50നാണ് മടക്കയാത്ര.പിറ്റേന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരത്തെത്തും. ട്രെയിൻ നമ്പർ 06011/06012.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |