തിരുവില്വാമല : ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ ക്ഷേത്രം മേൽശാന്തിമാരായ മുണ്ടയ്ക്കൽ മന വാമനൻ നമ്പൂതിരി, കുന്നത്ത് മന കേശവൻ നമ്പൂതിരി, മരുതേരി മന അനിൽ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു.
പന്തീരടി പൂജയ്ക്ക് ശേഷം ക്ഷേത്രം പടിഞ്ഞാറെ ഗോപുരനടയിൽ കൊണ്ടുവന്നു വച്ച കതിർക്കറ്റകൾ മേൽശാന്തിമാരുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും, കുത്തു വിളക്കുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിനുള്ളിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടുപോവുകയും, തുടർന്ന് വലിയമ്പലത്തിൽ ഒരുക്കിയ പ്രത്യേക പൂജാ മണ്ഡപത്തിൽ പൂജകൾക്ക് ശേഷം ശ്രീ കോവിലുകളിലേക്ക് എഴുന്നള്ളിച്ചു വയ്ക്കുകയും ചെയ്തു. നിറചടങ്ങുകൾക്ക് ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു. ക്ഷേത്രത്തിലെ പുത്തരി നേദ്യം സെപ്റ്റംബർ 7 ന് ഉത്രാടം നാളിൽ നടക്കും. പുത്തരിപ്പായസം ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |