ആലത്തൂർ: എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം 2022' ചിറ്റലഞ്ചേരി എം.എൻ.കെ.എം എച്ച്.എസ്.എസിൽ ആരംഭിച്ചു. കെ.ഡി പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേലാർകോട് പഞ്ചായത്ത് പ്രസിഡന്റ് വത്സല ടി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിന്ദു ജോയ് എം, പ്രോഗ്രാം ഓഫീസർ ജിഷ റോസ് മാത്യു, വാർഡ് മെമ്പർ മുരളീധരൻ, എച്ച്.എം എം. അരവിന്ദൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശിവകുമാർ, ചിറ്റൂർ ക്ലസ്റ്റർ പി.എ.സി അരുൺകുമാർ ആർ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തെ തുടർന്ന് ' കല്പകം ' പദ്ധതിയുടെ ഭാഗമായി തെങ്ങിൻതൈ നടൽ,'ഹർ ഘർ തിരംഗ' ദേശീയ പദ്ധതിയുടെ ഭാഗമായി 100 വീടുകളിൽ പതാക വിതരണം എന്നിവയുടെ ഉദ്ഘാടനവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |