SignIn
Kerala Kaumudi Online
Friday, 29 March 2024 10.51 AM IST

ഭരണഘടന ആമുഖം വായിച്ച് മന്ത്രി; ഏറ്റുച്ചൊല്ലി സദസ്

freedom

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ സെമിനാർ കാലിക പ്രസക്തികൊണ്ട് ശ്രദ്ധേയമായി. 'സ്വാതന്ത്ര്യത്തിന്റെ ഭാവി' എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂമന്ത്രി കെ.രാജൻ നിർവഹിച്ചു. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂൾ അങ്കണത്തിൽ കുട്ടികൾ, അദ്ധ്യാപകർ, ജനപ്രതിനിധികൾ അടങ്ങിയ സദസിൽ മന്ത്രി ഭരണഘടനയുടെ ആമുഖം വായിച്ചു. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, അദ്ധ്യാപക സംഘടനാ നേതാക്കൾ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പ്രതിജ്ഞ ചൊല്ലി. എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികളും അദ്ധ്യാപകരും ഇതേസമയം ഭരണഘടന ആമുഖം വായിച്ചു. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള 7 ലക്ഷത്തോളം കുട്ടികളാണ് പരിപാടിയുടെ ഭാഗമായത്. ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് വീടുകളിൽ ഉയർത്താനുള്ള പതാകകൾ നാഷണൽ സർവീസ് സ്‌കീം കൈമാറി. മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് പൊതുജന ശ്രദ്ധനേടി. ഭരണഘടനയുടെ കാലിക പ്രസക്തി അടിവരയിട്ടാണ് മന്ത്രി കെ.രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തത്.
സെമിനാറിൽ പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കളക്ടർ ഹരിത വി.കുമാർ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ ലത ചന്ദ്രൻ, കെ.എസ്.ജയ, ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഹാപ്പി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി.അബ്ദുൾ കരീം, ഡയറ്റ് പ്രിൻസിപ്പൽ ഡോ.ഡി.ശ്രീജിത്ത്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി.മദനമോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.വിജയകുമാരി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FREEDOM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.