കൊളംബോ : കഴിഞ്ഞ 50 വർഷത്തിനിടെ ശ്രീലങ്കയിൽ ആനകളുടെ എണ്ണത്തിൽ 15 ശതമാനം കുറവുണ്ടായതായി കണ്ടെത്തൽ. ഏറ്റവും പുതിയ സെൻസസ് പ്രകാരം ഏകദേശം 6,000ത്തോളം ആനകളാണ് ഇപ്പോൾ ശ്രീലങ്കയിലുള്ളത്. ഇതിൽ 5 ശതമാനം മാത്രമാണ് കൊമ്പനാനകൾ.
ഏകദേശം 300 ഓളം ആനകളാണ് ശ്രീലങ്കയിൽ പ്രതിവർഷം ചരിയുന്നത്. 100 ലേറെ മനുഷ്യർക്ക് ആനകളുടെ ആക്രമണത്താൽ ജീവൻ നഷ്ടമാകുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. വലിയ തോതിൽ ഭക്ഷ്യക്ഷാമമാണ് ശ്രീലങ്കയിലെ ആനകൾ നേരിടുന്നത്. നിലവിലെ രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധികൾ ആനകളുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും തിരിച്ചടിയാകുന്നു.
19ാം നൂറ്റാണ്ടിൽ ചുരുങ്ങിയത് 14,000 ആനകളെങ്കിലും ശ്രീലങ്കയിൽ ഉണ്ടായിരുന്നു. സ്വാഭാവിക ആവാസവ്യവസ്ഥ നഷ്ടമാകുന്നതും ആനകളുടെ നിലനിൽപ്പിന് വെല്ലുവിളിയാണ്. ആഹാരത്തിനായി ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നതും ഇവയുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |