SignIn
Kerala Kaumudi Online
Thursday, 25 April 2024 5.27 AM IST

സ്വർണക്കടത്തിലെ കള്ളപ്പണ കേസ്; അന്വേഷണ ഉദ്യോഗസ്ഥനെ ഇ ഡി സ്ഥലം മാറ്റി, നടപടി പകരം നിയമനം നടത്താതെ

ed

കൊച്ചി: സ്വർണക്കടത്തിലെ ഡോളർ കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ ഇ ഡി സ്ഥലം മാറ്റി. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ജോയിന്റ് ഡയറക്ടർ രാധാകൃഷ്ണനെ ചെന്നൈയിലേയ്ക്ക് സ്ഥലം മാറ്റിയത്.

പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കാതെയാണ് നടപടി. ഇദ്ദേഹം ഇപ്പോൾ കൊച്ചി ഓഫീസിലെ ചുമതല ഒഴിഞ്ഞു. പത്ത് ദിവസത്തിനകം ചെന്നൈയിലെ സോണൽ ഓഫീസിൽ ജോയിൻ ചെയ്യാനാണ് ഇ ഡി നിർദേശിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പ് ഉത്തരവിറങ്ങിയിരുന്നെങ്കിലും സ്വർണക്കടത്ത് കേസിന്റെ ചുമതലയുള്ളതിനാൽ സ്ഥലം മാറ്റം മരവിപ്പിച്ചിരിക്കുകയായിരുന്നു.

അതേസമയം, സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും പൊലീസും ശ്രമം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി തുടർവിചാരണ കേരളത്തിൽ നിന്ന് മാറ്റണമെന്ന് മുമ്പ് സുപ്രീംകോടതിയിൽ ഇ ഡി ആവശ്യപ്പെട്ടിരുന്നു. കേസിന്റെ ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടാകുന്നുവെന്നും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഇതു തടയാൻ കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും ഹർജിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ED, GOLD SMUGGLING CASE, ED KOCHI, KOCHI ED OFFICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.