SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 PM IST

സിയ ഉൾ ഹഖിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

ziya-ul-haq

തിരുവനന്തപുരം : മികച്ച പൊലീസ് ഓഫീസർമാർക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് പ്രത്യേക അന്വേഷണ വിഭാഗത്തിൽ നിന്ന് സിയ ഉൾ ഹഖ് അർഹനായി. 2007ൽ തലശ്ശേരിയിൽ സബ് ഇൻസ്‌പെകടറായി സേനയുടെ ഭാഗമായ സിയ ഉൾ ഹഖ് നിരവധി പ്രമാദമായ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി മികച്ച പ്രകടനം കാഴ്ച വെച്ചു. കരുനാഗപ്പള്ളി, നീണ്ടകര സ്‌റ്റേഷുകളിൽ പ്രവർത്തിച്ചു.


കൊറിയൻ ആയോധനകലയായ തെയ്ക്ക്‌വോൺഡോയിൽ ബ്ലാക്ക് ബെൽറ്റ് പരിശീലനം നേടിയിട്ടുള്ള സിയ ഉൾ ഹഖ് മികച്ച ആയോധനകല വിദഗ്‌ദ്ധൻ എന്ന നിലയിലും അറിയപ്പെടുന്ന വ്യക്തി കൂടിയാണ്. ആയോധനകലയിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. തിരുവനന്തപുരം ചാല സ്വദേശിയാണ്‌.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZIYA UL HAQ, CM MEDAL, KERALA POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.