SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.00 AM IST

ഈ ഭക്ഷണങ്ങൾ ഇത്രയും നാൾ നിങ്ങളെ അപകടത്തിലാക്കി; മധുരം മാത്രമല്ല,​ പ്രമേഹ രോഗികളാണെങ്കിൽ ദാ ഇവയും കഴിക്കരുത്

sugar

ആഹാരരീതിയിലുണ്ടായ മാറ്റങ്ങൾ കാരണം ഓരോ വർഷവും നമ്മുടെ നാട്ടിൽ പ്രമേഹരോഗികളുടെ എണ്ണം കൂടുകയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കുന്ന അവസ്ഥയെയാണ് പ്രമേഹം എന്ന് വിളിക്കുന്നത്. ടൈപ്പ്-1, ടൈപ്പ്-2 എന്നിങ്ങനെ രണ്ട് വ്യത്യസ്ത തരത്തിലുള്ള പ്രമേഹമുണ്ട്.

പാൻക്രിയാസിന് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഒരു സ്വയം രോഗപ്രതിരോധ അവസ്ഥയാണ് ടൈപ്പ്-1 പ്രമേഹം. ടൈപ്പ്-2 പ്രമേഹം എന്നത് ശരീരം ഇൻസുലിൻ പ്രതിരോധിക്കുന്നതോ ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാത്തതോ ആയ അവസ്ഥയാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നതിനായി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തേണ്ടത് പ്രധാനമാണ്.

പതിവായി വ്യായാമം ചെയ്യുകയും ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം ഇത്തരക്കാർക്ക് നല്ലതല്ല. എന്നാൽ ഇവ ശരീരത്തിന് ഊർജ്ജം നൽകുന്നതിനാൽ ചെറിയ അളവിൽ കഴിക്കേണ്ടതുമുണ്ട്.

പ്രമേഹമുള്ളവർ പ്രധാനമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഇതാണ്.

ഫ്ലേവർഡ് തൈര്: ഫ്ലേവർഡ് തൈരിൽ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. രുചിയുള്ള ഈ തൈര് ഒഴിവാക്കി പകരം സാധാരണ തൈര് വേണം കഴിക്കാൻ. വേണമെന്നുള്ളവർക്ക് വിത്തുകളോ പഴങ്ങളോ തെെരിൽ ചേർത്ത് കഴിക്കാം.


മുൻകൂട്ടി തയ്യാറാക്കിയ സ്മൂത്തി ബൗളുകൾ: ആളുകൾ ഈ പ്രീ മെയ്‌ഡ് സ്മൂത്തി ബൗളുകൾ ധാരാളമായി വാങ്ങാറുണ്ട്. നാരുകൾ അടങ്ങിയിട്ടില്ലാത്ത പഴച്ചാറുകളിൽ നിന്നാണ് ഇവ ഉണ്ടാക്കുന്നത്. നിങ്ങളുടെ ഭക്ഷണത്തിൽ നാരുകൾ ഇല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്നേക്കാം. അതിനാൽ ഭക്ഷണത്തിൽ നാരുകൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.


പഞ്ചസാര അടങ്ങിയ ധാന്യങ്ങൾ: പ്രോട്ടീനുകളും നാരുകളും കൂടുതലുള്ള ചില ധാന്യങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഇവയൊന്നും അടങ്ങിയിട്ടില്ലാത്ത ധാന്യങ്ങൾ വിപണിയിൽ ലഭ്യമാണ്. ഈ ധാന്യങ്ങളാണ് കഴിക്കുന്നതെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർദ്ധിക്കും. അതിനാൽ, നിങ്ങൾ ഈ ധാന്യങ്ങൾ കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കാതിരിക്കാൻ പ്രോട്ടീനും നാരുകളും മറ്റേതെങ്കിലും ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.


സംസ്കരിച്ച കാർബോഹൈഡ്രേറ്റുകൾ: ഈ ഭക്ഷണങ്ങൾക്ക് ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാം. വെളുത്ത അരി, ഉരുളക്കിഴങ്ങ്, വെളുത്ത റൊട്ടി തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു.

ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എപ്പോഴും ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, SUGAR, FOODS, SUGAR PATIENTS, FOODS FOR SUGAR PATIENTS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.