SignIn
Kerala Kaumudi Online
Thursday, 25 April 2024 3.12 PM IST

അസ്മയ്ക്കും നാളെ 75ാം പി​റന്നാൾ

asma

ആലുവ: തോട്ടക്കാട്ടുകര ന്യൂ ലെയിനിൽ പുറത്തൂട്ട് വീട്ടിൽ ഇന്ന് രാജ്യവും കുടുംബത്തി​ലെ കാരണവത്തി​ അസ്മയും ഒന്നി​ച്ചാണ് 75-ാം പി​റന്നാൾ ദി​നം ആഘോഷി​ക്കുന്നത്. ഭാരതം സ്വതന്ത്രമായ 1947 ആഗസ്റ്റ് 15ന് കൊച്ചി കപ്പലണ്ടിമുക്ക് നാച്ചിയാംപള്ളിപ്പറമ്പിൽ വീട്ടിൽ പരേതരായ സെയ്ദിന്റെയും നെബീസയുടെയും മൂത്തമകളായിട്ടാണ് അസ്മയുടെ ജനനം.

14-ാം വയസിൽ ആലുവയിലെ സി.പി.ഐ നേതാവായിരുന്ന പുറത്തൂട്ട് വീട്ടിൽ പരേതനായ പി.കെ. സെയ്തുമുഹമ്മദിന്റെ ഭാര്യയായി തോട്ടക്കാട്ടുകര എത്തി​. സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറിയും 17 വർഷം ആലുവ നഗരസഭ കൗൺസിലറുമായിരുന്നു സെയ്തുമുഹമ്മദ് 2005ൽ മരണപ്പെട്ടു. ഭർത്താവിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയെങ്കിലും അസ്മ പൊതുപ്രവർത്തന രംഗത്തൊന്നും ഉണ്ടായില്ല.

മകൻ ഷാജഹാനൊപ്പമാണ് അസ്മ കഴിയുന്നത്. മകൾ സീനത്ത് ചെമ്പറക്കിയിലാണ് താമസം. റേഷൻ വ്യാപാരിയും ട്രാവത്സ് ഉടമയുമായ പി.എസ്. ഷാജഹാൻ വർഷങ്ങളായി സി.പി.ഐ ആലുവ ടൗൺ ലോക്കൽ കമ്മിറ്റി അംഗമാണ്.

15ന് രാവിലെ ആലുവ നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി അസ്മയെ ആദരിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAUMUDI SPECIAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.