കോട്ടയം. സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിതരണം ചെയ്തത് രണ്ട് ലക്ഷത്തോളം ദേശീയ പതാകകൾ. കുടുംബശ്രീയുടെ ജില്ലയിലെ 35 തയ്യൽ യൂണിറ്റുകളിൽ നിന്നായാണ് ദേശീയ പതാക നിർമ്മിച്ചു നൽകിയത്. യൂണിറ്റുകൾക്ക് ദേശീയ പതാക നിർമ്മിക്കുന്നതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ വാങ്ങുന്നതിനുള്ള തുക കുടുംബശ്രീ ജില്ലാ മിഷൻ വായ്പയായി നൽകി. തുടർന്ന് യൂണിറ്റ് നേരിട്ട് തുണികൾ വാങ്ങി യൂണിറ്റുകളിൽ തയ്ച്ചെടുത്തു. ഇവ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്കൂളുകളിലും വീടുകളിലും വിതരണം ചെയ്തു. 38 രൂപയായിരുന്നു ഒരു ദേശീയ പതാകയുടെ വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |