വ്യാപാരക്കമ്മി റെക്കാഡ് ഉയരത്തിൽ
ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യാധിഷ്ഠിത കയറ്റുമതി ജൂലായിൽ 2.14 ശതമാനം വർദ്ധിച്ച് 3,627 കോടി ഡോളറിലെത്തി. ഇറക്കുമതി 43.61 ശതമാനം ഉയർന്ന് 6,627 കോടി ഡോളറായതോടെ ഇറക്കുമതിയും കയറ്റുമതിയും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി റെക്കാഡ് ഉയരമായ 3,000 കോടി ഡോളറിലെത്തി. 2021 ജൂലായിൽ വ്യാപാരക്കമ്മി 1,063 കോടി ഡോളറായിരുന്നു.
ഏപ്രിൽ-ജൂലായിൽ കയറ്റുമതി 20.13 ശതമാനം ഉയർന്ന് 15,744 കോടി ഡോളറാണ്. ഇറക്കുമതി 48.12 ശതമാനം വർദ്ധിച്ച് 25,643 കോടി ഡോളർ; വ്യാപാരക്കമ്മി 4,200 കോടി ഡോളറിൽ നിന്നുയർന്ന് 9,899 കോടി ഡോളറുമായി.
70.4%
പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതി ജൂലായിൽ 70.4 ശതമാനം ഉയർന്ന് 2,113 കോടി ഡോളറായി. വ്യാപാരക്കമ്മി കൂടാൻ മുഖ്യകാരണം ഇതാണ്.
43.6%
കേന്ദ്രം ഇറക്കുമതിച്ചുങ്കം കൂട്ടിയതിനാൽ സ്വർണം ഇറക്കുമതി താഴ്ന്നു. 200 കോടി ഡോളറിന്റേതാണ് കഴിഞ്ഞമാസത്തെ ഇറക്കുമതി; ഇടിവ് 43.6 ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |