കോഴിക്കോട്: രണ്ടാം തവണയും എ.എഫ്.സി വനിതാ ക്ലബ് ചാംപ്യന്‍ഷിപ്പിന് തയ്യാറെടുത്ത് ഗോകുലം കേരള. എട്ട് മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെ കൂടാതെ നാലു വിദേശ താരങ്ങളും ഏഴ് ഇന്ത്യന്‍ താരങ്ങളും ടീമിലുണ്ട്. ഈ മാസം 20 മുതല്‍ ഉസ്ബക്കിസ്താനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഗോകുലം കേരള 15ന് യാത്ര തിരിക്കും.
23ന് ഉസ്ബക്കിസ്ഥാന്റെ സോഗ്ദിയാന ക്ലബിനെതിരെയും, 26ന് ഇറാന് ക്ലബായ ബാം ഖാത്തൂനെതിരെയുമാണ് ഗോകുലത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ. ഗ്രൂപ്പിലെ നാലാമത്തെ ടീമായ ജോര്‍ദാന്‍ ക്ലബ് പിന്മാറിയതോടെ ഗോകുലത്തിന്റെ ഗ്രൂപ്പിൽ മൂന്ന് ടീമുകൾ മാത്രമാണുള്ളത്.
ഗോള്‍കീപ്പര്‍മാര്‍. ബീട്രീസ് നിത്വ കെയ്റ്റ (ഘാന) , സൗമ്യ നാരായണസ്വാമി, അഞ്ജന സെകിയ.
പ്രതിരോധം: ആശലത ദേവി, മിഷേല്‍ കസ്താന, എം. പവിത്ര, ഹര്മിലന് കൗര്‍, മഞ്ജു ബേബി, സി. രേഷ്മ, ഫെമിന രാജ്, ആര്. അഭിരാമി.
മദ്ധ്യനിര: മാര്‍ട്ടിന, രത്തന്‍ബാല ദേവി, സോണിയ ജോസ്, കഷ്മിന, സന്ധ്യ, ബെര്‍ത ഒമിറ്റ അദിംബോ (കെനിയ), കെ മാനസ, ഷില്‍ജി ഷാജി, കൃഷ്ണേന്തു, മാളവിക. ഫോര്‍വേഡ്: സബിത്ര ബണ്ഡാരി (നേപ്പാൾ), വിവിയന്‍ അഡേയി കൊനാഡു (ഘാന).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |