തിരുവനന്തപുരം: കാശ്മീർ മുതൽ കന്യാകുമാരി വരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സംസ്ഥാന കോഓർഡിനേറ്ററായി കൊടിക്കുന്നിൽ സുരേഷ് എം.പിയെ തിരഞ്ഞെടുത്തു. എം.എ.വാഹിദ് (തിരുവനന്തപുരം), കെ.സി.രാജൻ (കൊല്ലം), കോശി എം. കോശി (ആലപ്പുഴ), ബാബു ജോർജ് (പത്തനംതിട്ട), ജോഷി ഫിലിപ്പ് (കോട്ടയം), റോയ് കെ.പൗലോസ് (ഇടുക്കി), കെ.പി.ധനപാലൻ (എറണാകുളം), ടി.എൻ.പ്രതാപൻ (തൃശൂർ), സി.വി.ബാലചന്ദ്രൻ (പാലക്കാട്), മുഹമ്മദ് കുഞ്ഞി (മലപ്പുറം), കെ.സി.അബു (കോഴിക്കോട്), ഗോകുൽ ദാസ് കോട്ടയിൽ (വയനാട്), സതീശൻ പാച്ചേനി (കണ്ണൂർ), വിനോദ് കുമാർ (കാസർകോട്) എന്നിവരെ ജില്ലാ കോഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |