തിരുവനന്തപുരം: ബഹിരാകാശത്തെ നേട്ടങ്ങൾ ജനങ്ങൾക്ക് ഏത് സമയവും കാണാനും അറിയാനും സഹായിക്കുന്ന വെർച്വൽ മ്യൂസിയം 'സ്പാർക്ക്" ഐ.എസ്.ആർ.ഒ പുറത്തിറക്കി. ഐ.എസ്.ആർ.ഒയുടെ വെബ്സൈറ്റിൽ നിന്ന് സ്പാർക്ക് മ്യൂസിയം കാണാം. ഫുൾ സ്ക്രീനിൽ കാണാൻ സഹായിക്കുന്ന മ്യൂസിയത്തിൽ ഇതുവരെയുള്ള വ്യത്യസ്ത ദൗത്യങ്ങളുടെ ഡിജിറ്റൽ ഉള്ളടക്കമാണുള്ളത്. ബഹിരാകാശ വിക്ഷേപണ വാഹനങ്ങൾ, ഉപഗ്രഹങ്ങൾ, ശാസ്ത്ര ദൗത്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും രേഖകളുമാണ് ഉൾപ്പെടുത്തിയതെന്ന് ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. വൈകാതെ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |