SignIn
Kerala Kaumudi Online
Saturday, 20 April 2024 9.14 AM IST

കെ.വി അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണം: അടൂർ പ്രകാശ് എം. പി.

adoor

തിരുവനന്തപുരം: കേന്ദ്രീയ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും നൽകിയിരുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അടൂർ പ്രകാശ് എം.പി. ആവശ്യപ്പെട്ടു. ആൾ ഇന്ത്യ കേന്ദ്രീയ വിദ്യാലയ ടീച്ചേഴ്സ് അസോസിയേഷന്റെ അഞ്ചാമത് റീജിയണൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എ.ഐ.കെ.വി.ടി.എ റീജിയണൽ പ്രസിഡന്റ് കൃഷ്ണൻ ടി.കെ. അദ്ധ്യക്ഷനായിരുന്നു. നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും വിരമിച്ച അദ്ധ്യാപകരെയും കേന്ദ്രീയ വിദ്യാലയ എറണാകുളം റീജ്യൺ ഡെപ്യൂട്ടി കമ്മീഷണർ ആർ. സെന്തിൽ കുമാർ ആദരിച്ചു. മിഥാനി സ്വതന്ത്ര ഡയറക്ടർ പ്രൊഫ. വി.ടി. രമ, സംഘടനയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.ബി. അഗർവാൾ, കെ.വി.എസ്.ആർ.ടി.ഇ.ഡബ്ലിയു.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.ബി. പ്രതാപ് കുമാർ, കെ.വി.ഐ.എൻ.എസ്.ടി.എ റീജിയണൽ ജനറൽ സെക്രട്ടറി സുദിൻ സോമൻ, സംഘടനാ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.ബി. അഗർവാൾ, കെ.വി.എസ്.ആർ.ടി.ഇ.ഡബ്ലിയു.എസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി. ബി. പ്രതാപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഉച്ചയ്‌ക്കു ശേഷം നടന്ന പ്രതിനിധി സമ്മേളനം ആൾ ഇന്ത്യ ജനറൽ സെക്രട്ടറി എം.ബി. അഗർവാൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 42 കെ.വി സ്‌കൂളുകളിൽ നിന്നും ആയിരത്തിൽപരം അദ്ധ്യാപകർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR PRAKASH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.