തിരുവനന്തപുരം: തുള്ളൽ കലാകാരന്മാരുടെ സംഘടനയായ അഖില കൈരളി തുള്ളൽ കലാകാര അസോസിയേഷന്റെ (ആക്ട) രണ്ടാം ദക്ഷിണ മേഖല സമ്മേളനം ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9മുതൽ കുണ്ടമൺകടവ് ദേവീക്ഷേത്ര ഓഡിറ്റോറിയത്തിലാണ് സമ്മേളനം. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 1.30 മുതലുള്ള പ്രതിനിധി സമ്മേളനം ആക്ട സംസ്ഥാന സെക്രട്ടറി മരുത്തോർവട്ടം കണ്ണൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ വിശ്വകലാകേന്ദ്രം സി.ബാലകൃഷ്ണൻ, ആക്ട ദക്ഷിണ മേഖല ആക്ടിംഗ് സെക്രട്ടറി ആരോമൽ ഹരി, റൂബി ചിലമ്പ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |