SignIn
Kerala Kaumudi Online
Friday, 26 April 2024 2.21 AM IST

ക്ളിഫ് ഹൗസിലും പതാക ഉയർത്തി

kerala-kaumudi

തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ഹർ ഘർ തിരംഗയിൽ പങ്കുചേർന്ന് ക്ളിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്തെ കേരള കൗമുദി ആസ്ഥാന ഓഫീസിന് മുന്നിൽ ചീഫ് എഡിറ്റർ ദീപുരവി പതാക ഉയർത്തി.

മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ ഔദ്യോഗിക വസതികളിലും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി ജഗതിയിലെ വസതിയിലും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ സംസ്ഥാന കമ്മിറ്റി ഓഫീസിലും പതാക ഉയർത്തി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി അനിൽകാന്ത് പതാക ഉയർത്തി.

ഓട്ടോ സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും വിവിധ രാഷ്ട്രി പാർട്ടി നേതാക്കൾ വീടുകളിലും പതാക ഉയർത്തി. സ്ഥാപനങ്ങളിലും വീടുകളിലും ത്രിവർണപതാക ഉയർത്തി ജനങ്ങളും പങ്കാളികളായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA KAUMUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.