SignIn
Kerala Kaumudi Online
Friday, 19 April 2024 8.29 PM IST

'ഹർ ഘർ തിരംഗ' ക്യാമ്പയിന് ജില്ലയിൽ വർണാഭമായ തുടക്കം

ഇടുക്കി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായ 'ഹർ ഘർ തിരംഗ' (ഓരോ വീട്ടിലും പതാക) ക്യാമ്പയിന് ജില്ലയിൽ വർണാഭമായ തുടക്കം. പൈനാവ് കുയിലിമല സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകൾ ത്രിവർണ കൊടി തോരണങ്ങളാൽ അലങ്കരിക്കുകയും ദേശീയ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. 13 മുതൽ 15 വരെ വീടുകൾ,​ സർക്കാർ, പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക പ്രദർശിപ്പിക്കാനായിരുന്നു സർക്കാർ നിർദേശം. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ കാമ്പ് ഹൗസുകൾ, ജില്ലാ മെഡിക്കൽ ഓഫീസ്, എസ്.പി ഓഫീസ്, സമ്പാദ്യ ഭവൻ ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, വനിതാ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ 13ന് അതിരാവിലെ ദേശീയ പതാക പ്രദർശിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ്, മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദേശീയ പതാക പ്രദർശനം. ശേഷം പായസ വിതരണവും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.