അമ്പലപ്പുഴ : വിദ്യാർത്ഥിയുടെ കൈവിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് മുറിച്ചു നീക്കി. തലവടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി കാക്കാഴം കൊല്ലമ്പറമ്പിൽ മാഹിന്റെ (17) വിരലിൽ ആണ് മോതിരം കുടുങ്ങിയത്.
വിരലിൽ നീരുവന്നതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മാഹിന്റെ കൈയിൽ കിടന്ന മോതിരം, കൺട്രോൾ റൂമിലെ എസ്.ഐ മധുസൂദനക്കുറുപ്പ് അറിയിച്ചതിനെത്തുടർന്ന് തകഴിയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തി മുറിച്ചു നീക്കുകകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ എസ്.സുരേഷ്, സേനാംഗങ്ങളായ എച്ച്.അഭിലാഷ്, സി.അൻവിൻ, സി. ശ്രീദാസ് എന്നിവർ ചേർന്നാണ് മോതിരം മുറിച്ചുനീക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |