തൃശൂർ : സിറ്റി പരിധിയിലും റൂറൽ പരിധിയിലുമായി നിരവധി പേർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായി. സിറ്റിയിൽ ഒല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, കുന്നംകുളം എസ്.എച്ച്.ഒ വി.ഒ.സൂരജ്, ഡി.ഐ.ജി ഓഫീസിലെ എസ്.ഐ.ശ്രീകാന്ത്, ക്രൈം ബ്രാഞ്ച് എ.എസ്.ഐ ഇ.കെ.ജയകുമാർ, സൈബർ സെൽ സ്റ്റേഷനിലെ വിപിൻ കുരിയാക്കോസ്, വടക്കാഞ്ചേരി സ്റ്റേഷനിലെ പി.കെ.പ്രതിഭ, ജോബിൻ ഐസക്ക്, ക്രൈം ബ്രാഞ്ചിലെ റഷിതാ, സ്പെഷ്യൽ ബ്രാഞ്ചിലെ എ.എസ്.ഐ ജയകുമാർ, ദുർഗാ പ്രസാദ് (സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്) എന്നിവർക്കാണ് മെഡൽ ലഭിച്ചത്. റൂറൽ പരിധിയിൽ ചാലക്കുടി ഡിവൈ.എസ്.പി സി.ആർ.സന്തോഷ്, എസ്.എച്ച്.ഒമാരായ ജയേഷ് ബാലൻ ( കൊടകര ), കെ.എസ്.സന്ദീപ് (ചാലക്കുടി ), ബി.കെ.അരുൺ ( കൊരട്ടി ), കൊടുങ്ങല്ലൂർ സ്റ്റേഷനിലെ എസ്.ഐ സന്തോഷ്, ചാലക്കുടിയിലെ സജി വർഗീസ്, ഷാജഹാൻ യാക്കൂബ് (എ.എസ്.ഐ അതിരപ്പിള്ളി ), കെ.എസ്.ശ്രീജിത്ത് ( സിനിയർ സി.പി.ഒ സ്പെഷ്യൽ ബ്രാഞ്ച് ), സി.എ.ഷാജു ( സീനിയർ സി.പി.ഒ കൊടകര), മിഥുൻ കൃഷ്ണ (സി.പി.ഒ മാള ) എന്നിവരാണ് മെഡലുകൾക്ക് അർഹരായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |