കൊല്ലം: വിശ്വകർമ്മ മഹിളാസമാജം ആശ്രാമം 289-നമ്പർ ശാഖയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡും എൽ.കെ.ജി മുതൽ പത്താം ക്ളാസ് വരെയുള്ള കുട്ടികളുടെ പഠനോപകരണ വിതരണവും ഇന്ന് ഉച്ചയ്ക്ക് 2ന് ആശ്രാമം കിഴക്ക് എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ പി.ചെല്ലപ്പൻ ആചാരി നഗറിൽ നടക്കും. വിശ്വകർമ്മ സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ. ഹരി ഉദ്ഘാടനം ചെയ്യും. മഹിളാസമാജം ആശ്രാമം സെക്രട്ടറി ജയന്തി രാജീവ് അദ്ധ്യക്ഷയാകും. ഡിവിഷൻ കൗൺസിലർ സജിതാനന്ദ്, വിശ്വകർമ്മ സഭ, മഹിളാസമാജം ഭാരവാഹികൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |