SignIn
Kerala Kaumudi Online
Friday, 19 April 2024 5.43 PM IST

വീടുകളിൽ ദേശീയ പതാക ഉയർന്നു

കൊല്ലം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹർ ഘർ തിരംഗ പ്രചാരണത്തിന് തുടക്കമിട്ട് വീടുകളിൽ ദേശീയ പതാക ഉയർത്തി. ജില്ലയിലെ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തി. വ്യാപാരി സംഘടനകളുടെ ആഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങൾ അലങ്കരിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. സ്‌കൂളുകൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ മുഖേന രണ്ട് ലക്ഷം ദേശീയ പതാകകളാണ് ജില്ലാ കുടുംബശ്രീ മിഷൻ വിതരണം ചെയ്തത്. ഖാദി ഷോറൂമുകളും മെയിൻ പോസ്‌റ്റ് ഓഫീസുകൾ മുഖേന തപാൽ വകുപ്പും ദേശീയ പതാകകൾ വിതരണം ചെയ്തു. കൊല്ലം ലൈറ്റ് ഹൗസും വൈദ്യുതാലങ്കാരങ്ങളാൽ ആകർഷകമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, OBIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.