മുംബയ്: ഇന്ത്യൻ പസ് കുന്തമുന ജസ്പ്രീത് ബുംറയുടെ പുറത്തേറ്റ പരിക്ക് ഗുരുതരമാണെന്നും താരത്തിന് ട്വന്റി-20 ലോകകപ്പ് നഷ്ടമായേക്കുമെന്നും റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ശേഷം വൈദ്യ സഹായം തേടിയ ബുംറ നിലവിൽ ബാംഗ്ലൂരിൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. പരിക്കിനെത്തുടർന്ന് ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റലുൾപ്പെടെ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിശ്രമം നീട്ടിയേക്കുമെന്നും ട്വന്റി-20 ലോകകപ്പ് ഉൾപ്പെടെ നഷ്ടമായേക്കുമെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഒക്ടോബർ 16നാണ് ട്വന്റി-20 ലോകകപ്പ് ആരംഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |