ചെമ്പഴന്തി: ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് സംഘടിപ്പിച്ച 75-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ കോളേജ് പ്രിൻസിപ്പൽ ഡോ.ജിത.എസ്.ആർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി "റീ ഇൻവെന്റിംഗ് വില്ലേജ് ഇൻഡസ്ട്രീസ് ഇൻ ഗാന്ധിയൻ പെർസ്പെക്റ്റീവ്" എന്ന വിഷയത്തിൽ രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥി അഞ്ജന.എ.എസ് പ്രബന്ധം അവതരിപ്പിച്ചു.രണ്ടാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ഏറെ ശ്രദ്ധേയമായി.ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.ചന്ദ്രമോഹൻ നായർ,ഇംഗ്ലീഷ് വിഭാഗം അസി.പ്രൊഫസറും സെന്റർ ഫോർ ഗാന്ധിയൻ സ്റ്റഡീസ് പ്രോഗ്രാം കോ-ഓർഡിനേറ്ററുമായ ഡോ. ബിനു ജോൺസൺ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |