കണ്ണിന്റെ വരൾച്ചയ്ക്ക് പ്രധാന കാരണം അമിത ബാഷ്പീകരണവും, കണ്ണീരിന്റെ അളവ് കുറയുന്നത് നിമിത്തം കണ്ണിലെ നേർത്ത പാളിക്കുണ്ടാകുന്ന തകരാറുമാണ്. കണ്ണിലെ എരിച്ചിൽ, ചൊറിച്ചിൽ, ചുവപ്പ്, തളർച്ച, കാഴ്ചമങ്ങൽ തുടങ്ങിയവയാണ് വരണ്ട കണ്ണിന്റെ ലക്ഷണങ്ങൾ. തുടർച്ചയായി കംപ്യൂട്ടർ, മൊബൈൽ, ടി.വി എന്നിവയുടെ ഉപയോഗം, കോണ്ടാക്ട് ലെൻസ് ഉപയോഗം, വൃത്തിഹീനത എന്നിവ വരൾച്ചയെ ശക്തമാക്കും.
നല്ല വെളിച്ചമുള്ള മുറിയിലായിരിക്കണം കമ്പ്യൂട്ടറും ടി.വിയുമൊക്കെ ക്രമീകരിക്കേണ്ടത്. കണ്ണുകൾക്ക് ആവശ്യമായ വിശ്രമം നൽകണം. പൊടിപടലങ്ങളുള്ള ഔട്ട് ഡോറിലാണ് ജോലിയെങ്കിൽ കണ്ണട നിർബന്ധമായും ധരിക്കണം. കണ്ണുകൾ മൂടുന്ന വിധത്തിലൂള്ള കണ്ണടകൾ ഉപയോഗിക്കണം. ഹ്യുമിഡി ഫൈയർ ഉപയോഗിക്കുന്നതിലൂടെ വായുവിലെ ഈർപ്പം നിലനിർത്തി കണ്ണുനീരിന്റെ ബാഷ്പീകരണം നിയന്ത്രിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വരൾച്ചയെ ചെറുക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിന് കൃത്യമായ ഉറക്കം അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |