SignIn
Kerala Kaumudi Online
Friday, 19 April 2024 10.19 AM IST

സഹോദരന് രാഖികെട്ടാൻ ലീല പോയപ്പോൾ വഴിയിലൊരു പുള്ളിപ്പുലി, രക്ഷിക്കാൻ വനംവകുപ്പെത്തിയപ്പോൾ കണ്ടത് കാലിൽ രാഖി കെട്ടിയ പുലിയെ

leopard-

എല്ലാ ജീവികളെയും സഹോദരതുല്യും കാണുന്ന മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. ഇത് അക്ഷരം പ്രതി പാലിച്ചിരിക്കുകയാണ് രാജസ്ഥാൻ സ്വദേശിയായ ലീല കൻവർ നരാന. രാജ്സമന്ദ് ജില്ലയിലെ ദിയോഗർ തഹസിൽ താമസിക്കുന്ന ലീല സഹോദരന് രാഖി കെട്ടുന്നതിനായിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്. വഴിയിൽ വച്ച് പരിക്കേറ്റ് അവശനിലയിൽ അവർ ഒരു പുള്ളിപ്പുലിയെ കണ്ടു. പുലിക്കു ചുറ്റും നാട്ടുകാർ കൂടി നിൽക്കുകയും സെൽഫി എടുക്കുകയുമായിരുന്നു അപ്പോൾ. ഒരു നിമിഷം പോലും ആലോചിക്കാതെ പുള്ളിപ്പുലിയുടെ അടുത്തെത്തിയ ലീല സഹോദരനായി കരുതിയ രാഖിയെടുത്ത് പുലിയുടെ കാലിൽ കെട്ടി.

രാജ്സമന്ദ് ജില്ലയിലെ പാണ്ടി ഗ്രാമത്തിലേക്കുള്ള വഴിയിലാണ് പുലി അവശനിലയിൽ കിടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തി. എന്നാൽ അതിന് മുൻപ് ആളുകൾ പുലിയുടെ ചുറ്റും തടിച്ചുകൂടുകയും, ശല്യപ്പെടുത്തുന്ന രീതിയിൽ സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീല പുലിയെ സഹോദരനാക്കി അംഗീകരിച്ച് രാഖി കെട്ടിയത്. രാഖി കെട്ടുന്ന വീഡിയോ വൈറലാവുകയും ചെയ്തു. വേഗം സുഖം പ്രാപിക്കൂ എന്ന് സഹോദരനോട് ലീല ആശംസിക്കുന്നതും വീഡിയോയിലുണ്ട്. ആളുകൾ കൂട്ടം കൂടുമ്പോഴും പുലി ശാന്തനായിരുന്നു.

പിന്നീട് വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ ചികിത്സയ്ക്കായി കൊണ്ടുപോയി. എന്നാൽ രാജ്സമന്ദ് വെറ്റിനറി ആശുപത്രിയിൽ ചികിത്സയ്ക്കിടെ പുള്ളിപ്പുലി ചത്തതായി രാജ്സമന്ദ് എസിഎഫ് വിനോദ് കുമാർ റായ് പറഞ്ഞു. ആഴത്തിലുള്ളതും പഴക്കമുള്ളതുമായ മുറിവുകളാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തി. പുലിക്ക് ഏകദേശം മൂന്ന് വയസുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FOREST, LEOPARD, RAJASTAN, RAKHI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.