കോതമംഗലം: അസാം സോണൈപ്പൂർ സ്വദേശി മുജീബ് റഹ്മാനെ (37) 10 ഗ്രാം ബ്രൗൺഷുഗറുമായി അറസ്റ്റുചെയ്തു. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ് പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ കോതമംഗലം - മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.
കഴിഞ്ഞ ദിവസം 24 ഗ്രാം ബ്രൗൺഷുഗറുമായി പിടിയിലായ അസാം സ്വദേശി സദ്ദാം ഹുസൈന്റെ സഹായിയാണ് മുജീബ് റഹ്മാനെന്ന് എക്സൈസ് പറഞ്ഞു. ഇരുവരും പെരുമ്പാവൂരിന് സമീപം വെങ്ങോലയിലെ അടുത്തടുത്ത ഫ്ലാറ്റുകളിലാണ് താമസം.
എക്സൈസ് ഉദ്യോഗസ്ഥരായ പി.ഒ. നിയാസ്, സിദ്ധിഖ്, ബിജു, ഉമ്മർ, നന്ദു, ബിജു പോൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |