ചേർപ്പ്: അവിണിശേരി സർവീസ് സഹകരണ ബാങ്ക് നൽകിവരുന്ന ശങ്കർജി സ്മാരക വിദ്യാഭ്യാസ അവാർഡിന് ബാങ്ക് അംഗങ്ങളുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അവിണിശ്ശേരി സഹകരണ ബാങ്ക് പരിധിയിലുള്ള സ്കൂളുകളിൽ നിന്ന് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ മികച്ച വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്കും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും പ്രത്യേക അവാർഡിനായി അപേക്ഷിക്കാം. അപേക്ഷകൾ ബാങ്കിന്റെ വിവിധ ശാഖകളിൽ ലഭിക്കുന്നതാണെന്ന് പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ അറിയിച്ചു. അപേക്ഷ നൽകേണ്ട അവസാന തീയതി: ആഗസ്റ്റ് 20.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |