SignIn
Kerala Kaumudi Online
Thursday, 28 March 2024 4.31 PM IST

സാമൂഹിക നീതി എല്ലാവർക്കും ലഭിക്കണം: വെള്ളാപ്പള്ളി

vellappally

കുമളി: രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി ലഭ്യമാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം തിരുവല്ല യൂണിയന്റെ നേതൃത്വ പരിശീലന ക്യാമ്പ് 'ജ്ഞാനദീപ്തം 2022 ' തേക്കടി എസ്.എൻ. ഇന്റർനാഷണലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്ലാവർക്കും വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും രാഷ്ട്രീയത്തിലും ഒരു പോലെ നീതി ലഭിച്ചാലേ സ്ഥിതി സമത്വം സാദ്ധ്യമാകൂ. നമ്മൾ പറഞ്ഞാൽ ജാതിയും മറ്റുള്ളവർ പറഞ്ഞാൽ നീതിയുമെന്ന നിലപാട് മാറണം. ഡോക്ടർ പൽപ്പുവും കുമാരനാശാനും മുൻകൈയെടുത്ത് പടുത്തുയർത്തിയ എസ്.എൻ.ഡി.പി യോഗം അധഃസ്ഥിത വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി ത്യാഗം അനുഭവിച്ച് പ്രവർത്തിച്ചതിന്റെ ഫലമായാണ് കേരളത്തിലെ ഏറ്റവും ശക്തമായ പ്രസ്ഥാനമായി മാറിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരുവല്ല യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. വാഴൂർ സോമൻ എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് മുഖ്യാതിഥിയായി. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.ജി. ബിജു നന്ദിയും പറഞ്ഞു. യോഗം അസി. സെക്രട്ടറി പി.എസ്. വിജയൻ മുഖ്യപ്രഭാഷണം നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SNDP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.