തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കോവളം യൂണിയനിൽ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോവളം യൂണിയൻ ഓഫീസിന് മുന്നിൽ യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് ദേശീയ പതാക ഉയർത്തി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം അമൃത് മഹോത്സവത്തിന് തുടക്കംകുറിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്, വിശ്വനാഥൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ സനിൽ, പ്രദീപ്, മണ്ണിൽ മനോഹരൻ, ശ്രീകുമാർ, വനിതാ സംഘം കേന്ദ്ര സമിതി ട്രഷറർ ഗീത മധു, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിനോദ് കുമാർ മുല്ലൂർ, സൈബർ സേന ജില്ലാ കമ്മിറ്റി അംഗം മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |