പഴയങ്ങാടി:സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷികം പ്രമാണിച്ച് മീഡിയ റൈറ്റേഴ്സ് ചെറുകുന്ന് ഒതയമ്മാടത്തെ റിട്ടയേർഡ് കേണൽ റിട്ടേർഡ് കേണൽ കെ.വി.ചന്ദ്രനെ ആദരിച്ചു. ഇദ്ദേഹത്തിന്റെ വസതിയിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ ലയൺസ് ക്ലബ്ബ് സോൺ ചെയർപേഴ്സൺ ടി.ശങ്കരനാരായണൻ പൊന്നാട അണിയിച്ച് ആദരിച്ചു. 37 വർഷത്തെ രാജ്യ സേവനത്തിന് ശേഷം ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമാണ്. 1972 ജൂണിൽ ജവാനായി രാജ്യ സേവനം തുടങ്ങിയ ഇദ്ദേഹം 2009ൽ കേണലായി വിരമിച്ചു.ഭാര്യ വസന്തയും ഇദ്ദേഹത്തോടൊപ്പം സാമൂഹ്യസേവനത്തിൽ സജീവമാണ്.മകൾ: സിന്ധു(അദ്ധ്യാപിക, ഡൽഹി പബ്ലിക്ക് സ്കൂൾ) ദീപ്തി (ബിസിനസ്, ചെന്നൈ) ദീപക് (പൈലറ്റ്, നാഗ്പൂർ) മീഡിയ റൈറ്റേഴ്സ് ചടങ്ങിൽ പ്രസിഡന്റ് പി.പി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടരി സതീഷ് കടാങ്കോട്ട്, നികേഷ് താവം, പി.എം, ദേവരാജ്, സതീഷ് വെങ്ങര, എം.ടി.നാസർ,നീതു അശോകൻ, പി.വി.ഗിരീഷ് കുമാർ, എന്നിവർ സംസാരിച്ചു. സ്വീകരണത്തിന് കെ.വി.ചന്ദ്രൻ നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |