കൊച്ചി : മുൻ കാല ബാസ്കറ്റ്ബാൾ താരങ്ങളുടെ കൂട്ടായ്മയായ റീബൗണ്ട് കോൺക്ളേവിന് സമാപനം.കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 200ലധികം മുൻ ബാസ്കറ്റ് ബാൾ താരങ്ങൾ പങ്കെടുത്തു.86കാരനായ ഡോ.തോമസ് എബ്രഹാമായിരുന്നു സംഘത്തിലെ ഏറ്റവും മുതിർന്ന അംഗം.മുൻ ഇന്റർനാഷണൽ താരം സി.വി സണ്ണി,മുഹമ്മദ് ഇഖ്ബാൽ,ഷീന അഗസ്റ്റിൻ,എമിലി കെ.മാത്യു,വി.വി ഹരിലാൽ,റെന്നി ഹരിലാൽ,ജെൻസൺ പീറ്റർ,പി.ജെ സണ്ണി,സി.ശശിധരൻ തുടങ്ങിയ മുൻ താരങ്ങളും കോൺക്ളേവിലുണ്ടായിരുന്നു.കൂട്ടായ്മയുടെ ഭാഗമായി പ്രദർശന മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |