വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്ക്കൂളിൽ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് 'സ്വാതന്ത്ര്യാമൃതത്തിന് ' തുടക്കമായി. തെങ്ങിൻതൈ നടൽ, സുസ്ഥിര ആരോഗ്യം, ഭരണഘടനയെ അറിയുക, സമൂഹ ഉദ്യാനം, ഫ്രീഡംവാൾ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യസമര ചരിത്രസംഗമം, സമദർശൻ, സത്യമേവ ജയതേ, സ്വച്ഛതപക് വാഡ, കാർഷിക പെരുമ, സ്നേഹ സാമീപ്യം, പ്രഥമശുശ്രൂഷ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.സമീർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.ടെസ്ല, മാനേജ്മെന്റ് കമ്മിറ്റി അംഗം പാലൂന്നി മൊയ്തു, കെ.പി.അബ്ദുള്ള, എ.കെ.സക്കീർ, പി.പ്രസന്ന, ടി.ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |