സുധ കൊങ്കര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കീർത്തി സുരേഷ് നായിക. സ്ത്രീപക്ഷ സിനിമയാണ് സുധ കൊങ്കര ഒരുക്കുന്നത് എന്നാണ് വിവരം. സുധ കൊങ്കരയും ഹോംബാലെ ഫിലിംസും ചേർന്നാണ് നിർമ്മാണം. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അതേസമയം സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ്. സൂരറൈ പോട്ര് ഹിന്ദി പതിപ്പിന്റെ ജോലിയിലാണ് സുധ. സൂര്യ അവതരിപ്പിച്ച കഥാപാത്രത്തെ അക്ഷയ്കുമാർ ആണ് ഹിന്ദിയിൽ പുനരവതരിപ്പിക്കുന്നത്. സൂര്യ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സൂര്യയെ നായകനാക്കിയും സുധ കൊങ്കര ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. അതിനു മുൻപ് കീർത്തി സുരേഷ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |