SignIn
Kerala Kaumudi Online
Friday, 19 April 2024 10.03 AM IST

ആശാ ഭോസ്‌ലെ മുതൽ കെ എസ് ചിത്ര വരെ; 75ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ അണിനിരന്ന് രാജ്യത്തെ വിഖ്യാത കലാകാരൻമാർ

jai-ho

ന്യൂഡൽഹി: രാജ്യം 75ാം സ്വാതന്ത്യവാർഷികം ആഘോഷിക്കുമ്പോൾ രാജ്യത്തെ 75 കലാകാരൻമാർ ചേർന്ന് സമർപ്പിച്ച ദേശഭക്തി ഗാനം ഏറെ ശ്രദ്ധനേടുകയാണ്. 'ജയ ഹോ' എന്ന ദേശഭക്തി ഗാനത്തിൽ മാറ്റങ്ങൾ വരുത്തി 'ജയ ഹോ 2.0' എന്ന തലക്കെട്ടോടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. സൗരേന്ദ്രോ-സൗമ്യോജിത് ജോഡി എന്നറിയപ്പെടുന്ന സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേർന്നാണ് ഗാനത്തിന്റെ സംഗീതം, സംവിധാനം എന്നിവ ചെയ്തിരിക്കുന്നത്. 1911-ൽ രവീന്ദ്രനാഥ ടാഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയുടെ അഞ്ച് ശ്ലോകങ്ങളുടെ പൂർണമായ അവതരണമാണിത്. ഗാനത്തിന്റെ ആദ്യ ഖണ്ഡിക ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയായി സ്വീകരിച്ചിരുന്നു

അംജദ് അലിം ഖാൻ, ആശാ ഭോസ്‌ലെ, ഹരിഹരൻ, എൽ സുബ്രഹ്മണ്യം, കവിതാ കൃഷ്ണമൂർത്തി, ശ്രേയ ഘോഷാൽ, ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ, പാപോൺ, കെ എസ് ചിത്ര, റെവ്ബെൻ മഷാംഗ്യ, റഷീദ് ഖാൻ, അജോയ് ചക്രബർത്തി, ബെന്നി ദയാൽ, ബേല ഷെൻഡെ, ടീജൻ ഭായ്, കൗശികി ചക്രബർത്തി, അനുപ് ജലോട്ട, ശുഭ മുദ്ഗൽ, ഹർഷ്ദീപ് കൗർ, സലിം മെർച്ചന്റ്, പാർവതി ദാസ് ബാവുൾ, ശങ്കർ മഹാദേവൻ, സുജാത മോഹൻ, ശ്വേത മോഹൻ, രാകേഷ് ചൗരസയ്യ, പുർബയാൻ ചാറ്റർജി, ഷാൻ, കൽപന പടോവാരി, അമിത് ത്രിവേദി, മഹേഷ് കാലേ, കുമാർ സാനു, സോമലത ആചാര്യ ചൗദരി, ശന്തനു മൊയ്ത്ര, അമൃത് രാംനാഥ്, ശ്രീനിവാസ്, സാധന സർഗം, കൈലാഷ് ഖേർ, പർവീൺ സുൽത്താന, മാമേ ഖാൻ, വിശ്വ മോഹൻ ഭട്ട്, ശിവമണി, വിക്കു വിനായക്രം, റിതം ഷോ, ജയന്തി കുമരേഷ്, അൽക്ക യാഗ്‌നിക്, ലൗ മജോ, രേഖ ഭരദ്വാജ്, സുരേഷ് വാഡ്കർ, മാലിനി അശ്വതി, രൂപം ഇസ്ലാം, ടെറ്റ്‌സിയോ സഹോദരിമാർ, മോഹിത് ചൗഹാൻ, അരുണ സായിറാം, വിശാൽ ദദ്‌ലാനി, ഉഷാ ഉതുപ്പ്, ബിന്ദു സുബ്രഹ്മണ്യം, ഓംകാർ ധുമാൽ, അഹം അലി ബംഗേഷ്, അയാൻ അലി ബംഗേഷ്, ഷിപാ റാവു. അനുപം റോയ്, പ്രതിഭാ സിംഗ് ബെഗൽ, രാഹുൽ ദേശ്പേന്ദേ, ഉദിത് നാരായൺ, പാർഥിവ് ഗോഹിൽ, അൻവീഷ, ജാവേദ് അലി, മഹാലക്ഷ്മി അയ്യർ, സൗരേന്ദ്രോ- സൗമ്യോജിത് എന്നിവരാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. 13 ഓഗസ്റ്റിന് പുറത്തിറങ്ങിയ ഗാനം ഇതിനോടകം ഏഴ് ലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUJATHA, SHWETHA, SHANKAR MAHADEVAN, PATRIOTIC, SONG, JAY HO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.