ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരും മറ്റ് ഉന്ന നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
ഡൽഹിയിലെ സദൈവ് അടൽ സ്മാരക പാർക്കിൽ എത്തി നേതാക്കൾ പുഷ്പാർച്ചന നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വാജ്പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ എന്നിവരും എത്തിയിരുന്നു.
1998-2004 മുതലുള്ള ആറുവർഷക്കാലമാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. ഭാരത് രത്ന ജേതാവായ വാജ്പേയ് 2018 ലാണ് അന്തരിച്ചത്.
#WATCH | Delhi: Prime Minister Narendra Modi pays floral tribute to former Prime Minister #AtalBihariVajpayee on his death anniversary, at Sadaiv Atal. pic.twitter.com/FKBbnrhjbe
— ANI (@ANI) August 16, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |