SignIn
Kerala Kaumudi Online
Thursday, 25 April 2024 4.12 PM IST

ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലമാണ് മഴവെള്ളം, പക്ഷേ കുടിക്കാൻ കൊള്ളില്ല! എന്തുകൊണ്ടെന്ന് അറിയുമോ?

rain-water

മഴ വെള്ളമാണ് ലോകത്തിലെ ഏറ്റവും ശുദ്ധമായ ജലം എന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത് അല്ലേ? പക്ഷേ ഭൂമിയിൽ എല്ലായിടത്തും അങ്ങനെയല്ല എന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ചില ഭാഗങ്ങളിൽ വളരെ അപകടകരമായ രാസപദാർത്ഥങ്ങൾ മഴവെള്ളത്തിൽ അടങ്ങിയിട്ടുണ്ടെന്നും ഇത് പാനയോഗ്യമല്ലെന്നും ഗവേഷണങ്ങൾ പറയുന്നു.

സിന്തറ്റിക് പദാർത്ഥങ്ങളുടെ അംശം വളരെയേറെയാണ് ഇത്തരം ഇടങ്ങളിൽ. പി എഫ് എ എസ് പദാർത്ഥങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഭൂമിയിലെ പല പ്രദേശങ്ങളിൽ നിന്നും ശേഖരിക്കപ്പെട്ട മഴവെള്ളത്തിൽ ഇതിന്റെ അംശം വളരെയേറെ കൂടുതലാണ്. ഒരിക്കലും നശിപ്പിക്കാൻ കഴിയാത്ത ഇവ മനുഷ്യ നിർമ്മിതമാണ്. പോളി ആന്റ് പെർഫ്ളൂറോ ആൽക്കൈൽ സബ്‌സ്റ്റൻസ് എന്നതാണ് പി എഫ് എ എസിന്റെ പൂർണരൂപം. നോൺ സ്‌റ്റിക്ക് പാനുകൾ, വാട്ടർ പ്രൂഫിംഗ് അടങ്ങിയ തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, കോസ്‌മെറ്റിക്‌സ് എന്നിവയിൽ നിന്നാണ് പി എഫ് എ എസ് ഉണ്ടാകുന്നത്.

കഴിഞ്ഞ കുറേയെറെ വർഷങ്ങളായി പ്രകൃതിയിൽ ഇവയുടെ അളവ് ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കാൻസർ, വന്ധ്യത അടക്കമുള്ള മാരക രോഗങ്ങൾക്ക് ഇത് കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ. പി എഫ് എ എസ് അടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ വലിയ ഭീഷണിയാണ് മനുഷ്യനെ കാത്തിരിക്കുന്നതെന്ന് സ്റ്റോക്ക്‌ഹോം സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, RAIN WATER, STUDIES, PURITY, RAIN WATER DRINKING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.