SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.31 PM IST

'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ചിത്രീകരണം അവസാനഘട്ടത്തിൽ; പതിനേഴ് വർഷങ്ങൾക്കിപ്പുറം വീണ്ടും പ്രകാശ് രാജിനൊപ്പമെത്തുന്ന സന്തോഷം പങ്കുവച്ച് ഹരിശ്രീ അശോകൻ

prakash-raj

17 വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ സൂപ്പർ ഹാസ്യതാരം ഹരിശ്രീ അശോകനും തെന്നിന്ത്യൻ സൂപ്പർ താരം പ്രകാശ് രാജും വീണ്ടും ഒന്നിക്കുന്നു. 2005 ൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പാണ്ടിപ്പടയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. തീയേറ്ററുകളിലും മലയാളികളുടെ സ്വീകരണ മുറികളിലും ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമായിരുന്നു പാണ്ടിപ്പട.

"കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ" എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചെത്തുകയാണ്. ചലച്ചിത്ര താരം സരയു മോഹന്റെ ഭർത്താവ് സനലാണ് ചിത്രത്തിന്റെ സംവിധായകൻ. ആശുപത്രി കേന്ദ്രമാക്കി പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിൽ ഡോ. ചാക്കോ എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് വേഷമിടുന്നത്. ചാക്കോയുടെ സന്തത സഹചാരിയായ പാപ്പച്ചൻ എന്ന വേഷമാണ് ഹരിശ്രീ അശോകന്. ഹാസ്യവും ഫാന്റസിയും ഇഴചേർന്നതാണ് ചിത്രം.

അനിൽ കുമാർ അഭയ് കുര്യൻ എന്നിവർ തിരക്കഥയെഴുതി സന്തോഷ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പൻ, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങൾക്കൊക്കെ ക്യാമറ ചലിപ്പിച്ച അജയൻ കാച്ചപ്പള്ളിയാണ് നിർവഹിക്കുന്നത്. ചിത്രീകരണം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ.


അതേസമയം, പ്രകാശ് രാജുമൊത്തുള്ള അഭിനയം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നുവെന്ന് ഹരിശ്രീ അശോകൻ കേരള കൗമുദിയോട് പറഞ്ഞു. ഷൂട്ടിന്റെ ഇടയിലുള്ള ഇടവേളകളിൽ എല്ലാവരോടും വളരെ കൂളായി ഇടപെടുന്ന ആളാണ് അദ്ദേഹം. വീട്ടിലെ കാര്യങ്ങളും മലയാള സിനിമയിലെ സഹൃദങ്ങളേക്കുറിച്ചുമെല്ലാം തിരക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നയാളാണ് പ്രകാശ് രാജെന്നും അശോകൻ പറഞ്ഞു.

പാണ്ടിപ്പടയ്ക്ക് ശേഷം റോക്ക് ആൻഡ് റോൾ സിനിമയുടെ ചിത്രീകരണത്തിനിടയ്ക്ക് പ്രകാശ് രാജിനെ ചെന്നൈയിൽ വച്ച് കണ്ടിരുന്നു. ആ സമയത്ത് പാണ്ടിപ്പടയിൽ അഭിനയിച്ച എല്ലാവരെയും പേരെടുത്ത് അന്വേഷിച്ചു. പാണ്ടിപ്പടയിലെ സീനുകൾ ഓരോന്നും ഓർത്തെടുത്ത് ചിരിച്ചത് ഇപ്പോഴും ഓർമ്മയിലുണ്ട്.'- ഹരിശ്രീ അശോകൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HARISREE ASHOKAN, PRAKASH RAJ, KUNJAMMINIS HOSPITAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.