SignIn
Kerala Kaumudi Online
Thursday, 25 April 2024 3.38 PM IST

ഒരൊറ്റ തവണ ഉപയോഗിച്ചാൽ മുടി കെരാറ്റിൻ  ട്രീറ്റ്മെന്റ്  ചെയ്തതുപോലെ തിളങ്ങും; ഇനി കാശ് ചെലവാക്കണ്ട, വീട്ടിലുള്ള ഈ മൂന്ന് സാധനങ്ങൾ മാത്രം മതി

keratintreatment

മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്ന ഒന്നാണ് കെരാറ്റിൻ. മുടിയിഴകൾക്ക് കരുത്തും തിളക്കവും നൽകുന്നതിനും പ്രകൃതിദത്ത പ്രോട്ടീനായ കെരാറ്റിൻ സഹായിക്കുന്നു. നമ്മുടെ മുടിയിഴയുടെ 91ശതമാനവും കെരാറ്റിൻ ആണ്. എന്നാൽ പല തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നത് മൂലവും കാലാവസ്ഥാ വ്യതിയാനവും കാരണം ക്രമേണ ഇതിന്റെ അളവ് കുറഞ്ഞു പോകുകയും മുടി വരണ്ടുപോകുന്ന അവസ്ഥയും ഉണ്ടാകും. അതിനാൽ തന്നെ പലരും ബ്യൂട്ടിപാർലറുകളിൽ പോയി കെരാറ്റിൻ ട്രീറ്റ്‌മെന്റുകൾ ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ മുടിക്ക് ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിക്കുന്നത്. കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ കെരാറ്റിൻ ട്രീറ്റ്‌മെന്റ് ചെയ്യുന്നതിലൂടെ പലർക്കും അമിതമായ മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി ആ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വീട്ടിൽ തന്നെയുള്ള സാധനങ്ങൾ ഉപയോഗിച്ച് നാച്വറലായി കെരാറ്റിൻ ട്രീറ്റ്മെന്റ് ചെയ്യാം. പാർലറുകളിൽ ട്രീറ്റ്മെന്റ് ചെയ്ത പോലെ നിങ്ങളുടെ മുടി തിളങ്ങും.

ആവശ്യമായ സാധനങ്ങൾ:

1. അരി

ചോറും കഞ്ഞിവെള്ളവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ മുടിക്ക് ബലം നല്‍കാൻ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ അകറ്റുന്നു. മുടിത്തുമ്പ് പൊട്ടുന്നതിനും മുടിയുടെ വരള്‍ച്ചയില്ലാതാക്കുന്നതിനുമെല്ലാം ഏറെ നല്ലതാണ് കഞ്ഞിവെള്ളം. മുടിയുടെ മൃദുത്വവും തിളക്കവും കൂട്ടാനും ഇവ സഹായിക്കുന്നു. ബ്യൂട്ടി പാർലറിൽ പോയി മുടിക്ക് ചെയ്യുന്ന പ്രോട്ടീൻ ട്രീറ്റ്മെന്റിനേക്കാൾ ഫലപ്രദമാണ് കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത്.

2. കറ്റാർവാഴ

നന്നായി വളരാനും മുടിയുടെ പ്രശ്നങ്ങൾ അകറ്റാനും കറ്റാർവാഴ സഹായിക്കുന്നു. വൈറ്റമിൻ ഇ സമ്പുഷ്ടമായി അടങ്ങിയിട്ടുള്ള കറ്റാർവാഴ മുടിയുടെ തിളക്കം കൂട്ടാനും മൃദുത്വം നൽകാനും സഹായിക്കുന്നു.

3. ഫ്ലാക്സ് സീഡ്

ചണവിത്ത് എന്നറിയപ്പെടുന്ന ഫ്ലാക്സ് സീഡ് മുടി മൃദുവാകാൻ വളരെ നല്ലതാണ്. തിളക്കം വർദ്ധിപ്പിച്ച് മുടി കരുത്തോടെ വളരുന്നതിനും ഫ്ലാക്സ് സീഡ് സഹായിക്കുന്നു.

ഹെയർപായ്ക്ക്

നന്നായി വേവിച്ച ചോറ് കുറച്ച് വെള്ളത്തോടെ തണുക്കാൻ വയ്ക്കുക. ശേഷം രണ്ട് സ്പൂൺ ഫ്ലാക്സ് സീഡ് ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ജെൽ രൂപത്തിലാകുമ്പോൾ തണുക്കാൻ വയ്ക്കുക. കോട്ടൺ തുണി ഉപയോഗിച്ച് ഇത് അരിച്ചെടുക്കുക. ചോറിലേയ്ക്ക് അരിച്ചെടുത്ത ഫ്ലാക്സ് സീഡ് ജെൽ ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക.

മുടി നന്നായി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം ഉണക്കിയെടുക്കുക. എന്നിട്ട് ഹെയർപാക്ക് നന്നായി തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ച് പിടിപ്പിക്കുക. ശേഷം ഷവർ കാപ്പ് ഉപയോഗിച്ച് തല പൊതിഞ്ഞു വയ്ക്കുക. 20മിനിട്ടിന് ശേഷം മുടി കഴുകാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്യാവുന്നത്. മുടി വളരെ മൃദുവും ഭംഗിയുള്ളതുമാകാൻ ഈ പായ്ക്ക് സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERATINTREATMENT, NATURAL KERATIN TREATMENT, HAIRFALL TREATMENT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.