കിഴക്കമ്പലം: വീടുകളിൽ ജൈവ കാർഷിക പോഷക ഉദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ ' പദ്ധതിക്ക് കുന്നത്തുനാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തുടക്കം. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം നിസാർ ഇബ്രാഹിം അദ്ധ്യക്ഷനായി. റാബിയ സലിം, കൃഷി ഓഫീസർ സിദ്ധാർഥ്, എൻ.വി.വാസു, എൻ.എം.കരിം, എം.കെ.സാജൻ, കെ.ഇ.മുഹമ്മദ്, ഇ.കെ.അബ്ദുൾഖാദർ, ഇ. എം. നവാസ്. സഫിയ മുഹമ്മദ്, നെസി ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |