SignIn
Kerala Kaumudi Online
Thursday, 29 September 2022 4.53 AM IST

കോൾസെന്റർ സജ്ജം , ആപ്പ് റെഡി ; സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ' കേരള സവാരി' നാളെ മുതൽ

kk

തിരുവനന്തപുരം : രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസ് കേരള സവാരി നാളെ പ്രവർത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. കേരള സവാരിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ സംവിധാനം സജ്ജമായിട്ടുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. കോൾ സെന്റർ നമ്പറായ 9072272208 എന്നതിലേക്ക് വിളിച്ച് പരാതികൾ അറിയിക്കാം.

കോൾ സെന്ററിൽ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച് 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികൾ ഈ സമയ പരിധിക്കുള്ളിൽ തന്നെ രണ്ടാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. അവിടെയും പരിഹരിക്കാനാവാത്ത പരാതികൾ മൂന്നാമത്തെ ലെവൽ ഉദ്യോഗസ്ഥന് കൈമാറും. അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂർ ആണ്. ഇപ്രകാരം 48 മണിക്കൂറിനുള്ളിൽ എല്ലാ പരാതികൾക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തിൽ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികൾ സി ഇ ഒ തലത്തിൽ വിശദമായി പരിശോധിച്ച് പരിഹാരം കണ്ടെത്തും. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന പാനിക് ബട്ടൺ ഉൾപ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടനസമയം മുതൽ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.


സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച് കൊണ്ട് സർക്കാർ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക.തുടർന്ന് ആവശ്യമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികൾ നേരിടുന്ന ടാക്‌സി ഓട്ടോ തൊഴിലാളികൾക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങൾക്ക് സർക്കാർ അംഗീകൃത നിരക്കിൽ സുരക്ഷിതവും തർക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.


പ്ലാനിംഗ് ബോർഡ്, ലീഗൽ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പ് മോട്ടോർ തൊഴിലാളി ക്ഷേമനിധിബോർഡിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങൾ നൽകുന്നത്.


മന്ത്രി വി ശിവൻകുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി അഡ്വ ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ. ദിവാകരൻ സവാരിയുടെ ആദ്യ ബുക്കിംഗ് നിർവഹിക്കും. ഡോ ശശി തരൂർ എം പി, മേയർ ആര്യാ രാജേന്ദ്രൻ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, എം.വിൻസെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ,​ഡി സുരേഷ്‌കുമാർ , ഡി.ജി.പി അനിൽകാന്ത്, ഐ.ടു വകുപ്പ് അഡീ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ,​ആർ,​ ജ്യോതിലാൽ,തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ് .ടി വകുപ്പ ഡയറക്ടർ അനുപമ ടി.വി, ലേബർ കമ്മിഷണർ നവ്‌ജ്യോത് ഖോസ ,​ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് ജോ.യിന്റ് സെക്രട്ടറി ഡോ .എസ്. ചിത്ര, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ്, ഐ ,​ടി.ഐ ഐ ലിമിറ്റഡ് ജനറൽ മാനേജർ കെ .വി. നാഗരാജ്, ലീഗൽ മെട്രോളജി കൺട്രോളർ റീന ഗോപൻ തുടങ്ങിയവർ സംബന്ധിക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA SAVARI, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.