SignIn
Kerala Kaumudi Online
Thursday, 25 April 2024 9.06 AM IST

'തൃപ്തി' വനിത റെസ്റ്റോറന്റ് ഇന്ന് മുതൽ തൃപ്പൂണിത്തുറയിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭ 2021 -2022 വാർഷിക വനിതാഘടക പദ്ധതിയിൽപെടുത്തി നിർമ്മാണം പൂർത്തീകരിച്ച വനിതാ റെസ്റ്റോറന്റായ തൃപ്തി ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി സുമേഷ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കൗൺസിലർമാരായ പി.കെ. പീതാംബരൻ, കെ.വി. സാജു, മുനിസിപ്പൽ സെക്രട്ടറി എച്ച്. അഭിലാഷ് ഹെൽത്ത് സൂപ്പർവൈസർ മീരാൻ കുഞ്ഞ്, കുടുംബശ്രീ ജില്ല കോ-ഓർഡിനേറ്റർ എം.ബി. പ്രീതിഎന്നിവർ പങ്കെടുക്കും. കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന റെസ്റ്റോറന്റിലൂടെ നഗരത്തിലെ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നാടൻ സ്വാദിനങ്ങൾ ആസ്വദിക്കുവാനുള്ള അവസരമാണ് നഗരസഭ ഒരുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.