ബംഗളൂരു : സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന കർണ്ണാടക നിയമമന്ത്രി ജെ.സി. മധുസ്വാമിയുടെ ശബ്ദസന്ദേശം സമൂഹമാദ്ധ്യമങ്ങളിൽ പുറത്തായത് വിവാദമായതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സ്വന്തം പാർട്ടിയിലെ നേതാക്കൾ രംഗത്തെത്തി. പരാമർശങ്ങൾ ഒരു മന്ത്രിയിൽ നിന്ന് വരാൻ പാടില്ലാത്തതാണെന്ന് മന്ത്രി മുനിരത്ന പറഞ്ഞു. മന്ത്റിസഭാംഗമായ സർക്കാരിനെതിരെ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല. സർക്കാർ നല്ല രീതിയിലല്ല പ്രവർത്തിക്കുന്നതെങ്കിൽ അദ്ദേഹവും അതിന് ഉത്തരവാദിയാണ്. രാജി വച്ചതിന് ശേഷം ആയിരുന്നു ഇത്തരം വിമർശനം ഉന്നയിക്കേണ്ടിയിരുന്നതെന്നും മുനിരത്ന കൂട്ടിച്ചേർത്തു. മധുസ്വാമിയും ചന്നപട്ന താമസക്കാരനുമായ ഭാസ്കരനുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |