കൊച്ചി: കേരളസാഹിത്യ അക്കാഡമി അവാർഡ് ജേതാവും ദളിത് സാഹിത്യകാരനുമായ നാരായൻ (82) അന്തരിച്ചു. കൊവിഡ് ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം. മൃതദേഹം പുതുക്കലവട്ടത്തെ വാടകവീട്ടിൽ കൊണ്ടുവന്ന് രാത്രി 7.30ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. 1995ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചശേഷം ഭാര്യ ലതയ്ക്കൊപ്പം കലൂരിലെ വാടകവീട്ടിലായിരുന്നു താമസം. രാജേശ്വരി, സിദ്ധാർത്ഥകുമാർ, സന്തോഷ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |