SignIn
Kerala Kaumudi Online
Thursday, 25 April 2024 11.01 PM IST

അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് സമ്പന്നമായ പാരമ്പര്യം : മന്ത്രി വാസവൻ

excellence-award

കേരളകൗമുദി എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു

തിരുവനന്തപുരം: സമൂഹത്തിൽ അംഗീകാരം നേടുന്നവരെ ആദരിക്കുന്നത് സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമാണെന്നും അതാണ് കേരളകൗമുദി പിന്തുടരുന്നതെന്നും മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. ആരോഗ്യമേഖലയിൽ മികവ് തെളിയിച്ചവർക്ക് കേരളകൗമുദി ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.

കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സാമൂഹ്യപ്രതിബദ്ധതയോടെയാണ് കേരളകൗമുദി പ്രവർത്തിക്കുന്നത്. പിന്നാക്കവിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും പ്രത്യേക പരിഗണനയാണ് കേരളകൗമുദി നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എ.സി. റെജി അദ്ധ്യക്ഷത വഹിച്ചു.

സേനാധിപൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. ബൈജു സേനാധിപൻ,​ പട്ടം എസ്.യു.ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണാലി,​ ഐഡിയോളജിക്കൽ സയന്റിസ്റ്റും സേഫ് ആൻഡ് സ്ട്രോംഗ് ബിസിനസ് കൺസൾട്ടൻസ് സി.എം.ഡിയുമായ ലൈഫ് ഡോക്ടർ പ്രവീൺ റാണ,​ ഡോ.ഗോപിനാഥ്സ് ഡയഗ്നോസ്റ്റിക്‌സ് സർവീസ് ചീഫ് എക്‌സ‌ിക്യൂട്ടീവ് ഡോ. ജി. ഗോപിനാഥ്,​ ടിംസ് ഫൗണ്ടറും ചീഫ് ഫിസിയോയുമായ ഡോ. ഷിനോജ്. എം.ആർ,​ ധാർമികം ആയുർവേദ ക്ലിനിക്ക് ആൻഡ് കളരി ചികിത്സാ സെന്ററിനു വേണ്ടി ആശ്രമപ്രതിനിധി നാൻസി,​ പുനർജനി അമ്മവീട് ആൻഡ് ശ്രീനാരായണ സന്ന്യാസിനി മഠം വർക്കല ചെയർമാൻ യോഗാചാര്യൻ ട്രോസി ജയൻ, സുശ്രുത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദിക് സയൻസ് ആൻഡ് പഞ്ചകർമ്മ ഹോസ്‌പിറ്റൽ മാനേജിംഗ് പാർട്ണർ ഡോ. ശ്രീജ കൃഷ്‌ണൻ.എസ്, ചെമ്പഴന്തി സൗഖ്യശാന്തി ആയുർ കെയർ എം.ഡി. ഗിരീഷ് കുമാർ, വൈദീശ്വരം ആയുർവേദ മാനേജിംഗ് ഡയറക്ടർ ഡോ. നിഷ അനു, ആയുർ,ആവണി ആയുർവേദ ഹോസ്‌പിറ്റൽ ആൻഡ് മർമ്മ ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടർ പ്രൊഫ. ഡോ. രഞ്ജിത്ത്. ആർ.പി, ദയാനി ഹെയർ ഓയിൽ മാനേജിംഗ് ഡയറക്ടർ ദീപ.ജി, 360 ഡിഗ്രി സ്‌പൈനൽ വെൽനസ് റീജിയണൽ ഹെഡ് അശ്വതി അശോക്, ഹിയർ സാപ് കേരള എം.എസ്.എം ലിജു, ഹിയർ കേരള ഓഡിയോളജി ആൻഡ് സ്‌പീച്ച് തെറാപ്പി സെന്റർ ഓഡിയോളജിസ്റ്റ് ജിൻസു, മാധവീയം ആയുർവേദ ഹോസ്‌പിറ്റൽ ഡയറക്ടർ ഡോ. ടി.എസ്.ജയൻ, കെയർ ആൻഡ് ക്യുവർ മാനേജിംഗ് ഡയറക്ടർ ഷിജു സ്റ്റാൻലി,കർണികാർ ക്ലിനിക്ക് മാനേജിംഗ് ഡയറക്ടർ പാർവതി ശ്രീരാജ് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ ആർ. ചന്ദ്രദത്തും ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXCELLENCE AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.