SignIn
Kerala Kaumudi Online
Tuesday, 27 September 2022 5.37 PM IST

നിങ്ങൾ അന്വേഷിച്ചു നടന്ന സ്റ്റാൻലി മറ്റാരുമല്ല, സാക്ഷാൽ നിവിൻ പോളിയാണ്! സാറ്റർഡേ നൈറ്റ്സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

saturday-night

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രേക്ഷകരും സോഷ്യൽ മീഡിയയും 'സ്റ്റാൻലി'യുടെ പിന്നാലെയായിരുന്നു. ആരാണ് സ്റ്റാൻലി? എവിടെയാണ് സ്റ്റാൻലി? എന്നെല്ലാം അന്വേഷിച്ച് നടന്ന പ്രേക്ഷകർ അവരവരുടേതായ ചില നിഗമനങ്ങളിലും എത്തിച്ചേർന്നിരുന്നു. പല പേരുകളും സ്റ്റാൻലിയുടേതായി ഉയർന്ന് വന്നിരുന്നു.

ഇപ്പോളിതാ ആ തിരച്ചിലുകൾക്ക് അവസാനം കുറിച്ചിരിക്കുകയാണ്. സ്റ്റാൻലി മറ്റാരുമല്ല... സാക്ഷാൽ നിവിൻ പോളിയാണ്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ പോളി - റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. സാറ്റർഡേ നൈറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.

പൂജ റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കിറുക്കനും കൂട്ടുകാരും എന്ന ടാഗ്ലൈനോട് കൂടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. പക്കാ കോമഡി ചിത്രമായിട്ടാണ് സാറ്റർഡേ നൈറ്റ്സ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുബായ്, ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മിക്കുന്നത്.

നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരും അണിനിരക്കുന്നു. ചിത്രത്തിനായി നവീൻ ഭാസ്‌കറാണ് തിരക്കഥ ഒരുക്കുന്നത്.

അസ്ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയ്ക്കായി ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ: അനീസ് നാടോടി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്, കളറിസ്റ്റ്: ആശിർവാദ് ഹദ്കർ, ഡി ഐ പ്രൈം ഫോക്കസ് മുംബയ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ഓഡിയോഗ്രാഫി: രാജകൃഷ്ണൻ എം ആർ, ആക്ഷൻ: അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രാഫർ: വിഷ്ണു ദേവ, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുക്കര, ഡിസൈൻ: ആനന്ദ് ഡിസൈൻസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: കെ. സി. രവി, അസ്സോസിയേറ്റ് ഡയറക്ടർ: ദിനേഷ് മേനോൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: STANLEY AND FRIENDS, SATURDAY NIGHT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.