SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.07 AM IST

ഒറ്റ രാത്രികൊണ്ട് മുഖക്കുരു പൂർണമായും മാറും; ചെമ്പരത്തി പൂവ് ഇങ്ങനെ ഉപയോഗിച്ചാൽ മതി

hibiscus

തലമുടിയുടെ സംരക്ഷണത്തിന് പേരുകേട്ട ഒന്നാണ് ചെമ്പരത്തി. എണ്ണ കാച്ചുന്നത് മുതൽ താളിയായി വരെ ചെമ്പരത്തി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിക്ക് മാത്രമല്ല ചർമസംരക്ഷണത്തിനും ചെമ്പരത്തി ഉത്തമമാണ്. യുവത്വം നിലനിർത്തുന്നതിനും ചർമത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായിക്കുന്നു.

നമ്മുടെ ശരീരത്തിലെ കൊളാജന്റെ അളവ് കൂട്ടാൻ ചെമ്പരത്തിക്ക് കഴിയുന്നു. ഇതിലൂടെ ചർമത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്താനും മുഖത്ത് കുരുക്കൾ വരാതിരിക്കാനും മുറിവുകൾ ഉണങ്ങാനും ചെമ്പരത്തി പുരട്ടുന്നതിലൂടെ കഴിയുന്നു.

ചെമ്പരത്തിപ്പൊടി

ചെമ്പരത്തിപ്പൊടി ആയുർവേദ മരുന്ന് കടകളിൽ ലഭ്യമാണ്. അല്ലെങ്കിൽ വീട്ടിൽ തന്നെ ഇവ തയാറാക്കാം. ഇതിനായി നല്ല ചുവന്ന ചെമ്പരത്തി പൂവ് എടുക്കുക. ശേഷം ഇവ വെയിലത്ത് വച്ച് ഉണക്കിയെടുക്കാം അല്ലെങ്കിൽ അവനിൽ വച്ചും ഉണക്കാവുന്നതാണ്. ഉണക്കിയശേഷം നന്നായി പൊടിച്ചെടുത്ത് സൂക്ഷിക്കുക.

ഫേസ്‌പായ്ക്ക്

രണ്ടോ മൂന്നോ ടേബിൾസ്പൂൺ ചെമ്പരത്തിപ്പൊടി എടുക്കുക. ഇതിലേയ്ക്ക് ഒന്നോ രണ്ടോ ടേബിൾസ്പൂൺ അരിപ്പൊടി ചേർക്കുക. അരിപ്പൊടിക്ക് പകരം കടലപ്പൊടിയും എടുക്കാവുന്നതാണ്. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ തൈര്, ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഈ ഫേസ്‌പായ്ക്ക് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ദിവസവും രാത്രി ഇങ്ങനെ ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകൾ മാറി ചർമത്തിന് നല്ല തിളക്കം കിട്ടാൻ സഹായിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIBISCUS, HIBISCUS FACEPACK, PIMPLE REMOVAL, NATURAL FACEPACK, BEAUTY TIPS, BEAUTY TIPS MALAYALAM, MALAYALAM BEAUTY TIPS
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.