SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.43 PM IST

കിം കർദാഷിയാൻ ആകാൻ 48 ലക്ഷം രൂപ ചെലവാക്കി, പിണങ്ങിപ്പോയ കാമുകൻ തിരിച്ചെത്തി, ഒരൊറ്റ കാര്യത്തിൽ മാത്രം ദുഃഖമെന്ന് യുവതി

cherri-lee

സിയോൾ: ടെലിവിഷൻ താരവും ബിസിനസ് വുമണുമായ കിം കർദാഷിയാൻ ആകാൻ യുവതി മുടക്കിയത് 48 ലക്ഷം രൂപ. ദക്ഷിണ കൊറിയൻ സ്വദേശിയായ ചെറി ലീയാണ് (28) കിം ക‌ർദാഷിയാന്റെ രൂപം ലഭിക്കുന്നതിനായി അനേകം പ്ളാസ്റ്റിക് സർജറികൾക്ക് വിധേയയായത്.

കുട്ടിക്കാലം മുതൽ കിമ്മിന്റെ ആരാധികയാണെന്നും തന്റെ കണ്ണിൽ ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ കിം കർദാഷിയാൻ ആണെന്നും ചെറി ലീ പറഞ്ഞു. ടെലിവിഷൻ താരത്തെ പോലെയാകാൻ ഇരുപതാമത്തെ വയസുമുതൽ പതിനഞ്ച് ശസ്ത്രക്രിയകളാണ് യുവതിയിൽ നടത്തിയത്.

2010ൽ കാമുകനുമായി പിണങ്ങിയതിന് ശേഷമാണ് രൂപമാറ്റം വരുത്താൻ ചെറി ലീ തീരുമാനിച്ചത്. കിം കർദാഷിയാനിന്റെ രൂപസാദൃശ്യം ലഭിച്ചപ്പോൾ കാമുകൻ തിരികെ വരാൻ ആഗ്രഹിക്കുന്നതായി യുവതി വെളിപ്പെടുത്തി. താനിപ്പോൾ പൂർണമായും മറ്റൊരാളായി മാറിയിരിക്കുന്നു. തന്റെ കുടുംബാംഗങ്ങൾക്ക് ഇപ്പോൾ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. പിണങ്ങിപ്പോയ കാമുകൻ തിരിച്ചെത്തി. എന്നാൽ വീണ്ടും ഒന്നിക്കാൻ തനിക്ക് താത്പര്യമില്ല. തനിക്കിപ്പോൾ പാശ്ചാത്ത്യരുടെ രൂപമാണുള്ളത്. താൻ വളരെ സന്തോഷവതിയാണ്. രൂപമാറ്റം നേരത്തേതന്നെ ആകാമായിരുന്നു എന്നത് മാത്രമാണ് ഇപ്പോഴുള്ള ദുഃഖമെന്നും യുവതി പറഞ്ഞു.

കിം കർദാഷിയാനെപ്പോലെയാകാൻ 12 വർഷത്തിനിടെ നാല് കോടി രൂപ ചെലവഴിച്ച് രൂപമാറ്റം വരുത്തിയതിന് ശേഷം തന്റെ യഥാർത്ഥ രൂപത്തിലേക്ക് തിരികെപോകാൻ ബ്രസീലിയൻ മോഡൽ 95 ലക്ഷം രൂപ മുടക്കിയതും അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERRI LEE, KIM KARDASHIAN, PLASTIC, SURGERY, REGRET, ONE THING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.