തൃശൂർ: ഡോ. വയലാ വാസുദേവൻ പിള്ള ട്രസ്റ്റിന്റെ പ്രഥമ വയലാ വാസുദേവൻപിള്ള സ്മാരക പുരസ്കാരം പ്രൊഫ. എം.കെ. സാനുവിന് സമ്മാനിക്കും. 25,000 രൂപയാണ് പുരസ്കാരം. 29ന് വൈകിട്ട് നാലിന് അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാര സമർപ്പണം നടത്തും. വയലായുടെ നാടകഗാനങ്ങളുടെ സംഗീതാവിഷ്കാരവും ഉണ്ടാകും. സെപ്തംബറിൽ വയലാ കൾച്ചറൽ സെന്ററിൽ വിവിധ ക്ലാസുകളും സ്ക്രിപ്റ്റ് റൈറ്റിംഗ് അടക്കമുള്ള കോഴ്സുകളും ആരംഭിക്കുമെന്ന് എം. പ്രദീപൻ, വി.എസ്. ഗിരിജൻ, സാംകുട്ടി, എം.വി. വിദ്യ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |